കേരളം

kerala

By

Published : Jun 23, 2020, 3:19 PM IST

ETV Bharat / bharat

കൊവിഡ് ബാധിച്ച് പുതുച്ചേരിയില്‍ അറുപതുകാരി മരിച്ചു

ഇതോടെ പുതുച്ചേരിയില്‍ കൊവിഡ് മരണ നിരക്ക് 9 ആയി. 24 മണിക്കൂറിനിടെ 19 പുതിയ കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്‌തത്.

60-year old woman succumbs to COVID-19 in Puducherry  COVID-19  COVID-19 in Puducherry,  19 fresh cases reported in Puducherry  കൊവിഡ് ബാധിച്ച് പുതുച്ചേരിയില്‍ അറുപതുകാരി മരിച്ചു  കൊവിഡ് 19  പുതുച്ചേരി
കൊവിഡ് ബാധിച്ച് പുതുച്ചേരിയില്‍ അറുപതുകാരി മരിച്ചു

പുതുച്ചേരി:കൊവിഡ് ബാധിച്ച് പുതുച്ചേരിയില്‍ അറുപതുകാരി മരിച്ചു. ഇതോടെ പുതുച്ചേരിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്‍പത് ആയി. 24 മണിക്കൂറിനിടെ 19 പുതിയ കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്‌തത്. മുതലിയാര്‍ പേട്ട് സ്വദേശിയായ സ്‌ത്രീ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രി മല്ലാഡി കൃഷ്‌ണ റാവു അറിയിച്ചു.

19 പുതിയ കേസുകളും കൂടി സ്ഥിരീകരിച്ചതോടെ പുതുച്ചേരിയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 402 ആയി. പുതുതായി റിപ്പോര്‍ട്ട് ചെയ്‌ത കേസുകളില്‍ 15 എണ്ണം പുതുച്ചേരിയില്‍ നിന്നും നാലെണ്ണം കാരായ്‌ക്കലില്‍ നിന്നുമാണ്. 15 പേരില്‍ ഒരാള്‍ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കൊവിഡ് രോഗികളെ ചികില്‍സിക്കുന്ന വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിനാണ് രോഗം ബാധിച്ചത്.

228 പേരാണ് പുതുച്ചേരിയില്‍ ചികില്‍സയില്‍ കഴിയുന്നത്. 165 പേര്‍ ഇതുവരെ രോഗവിമുക്തി നേടി. പുതുച്ചേരി, കാരായ്‌ക്കല്‍, മാഹി, യാനം എന്നീ മേഖലകള്‍ തിരിച്ചുള്ള നിരീക്ഷണം ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിനായി ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരെയും പുതുച്ചേരിയില്‍ നിന്നും മടങ്ങുന്നവരെയും നിരീക്ഷിക്കാനാണ് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തുന്നത്. ഇതുവരെ കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയില്‍ നിന്നും 13,307 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതില്‍ 12426 സാമ്പിളുകളുടെ ഫലം നെഗറ്റീവായിരുന്നു. ശേഷിക്കുന്നവയുടെ പരിശോധനാഫലം ലഭിച്ചിട്ടില്ല.

ABOUT THE AUTHOR

...view details