രാജസ്ഥാനിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചതിന് ശേഷം കൊലപ്പെടുത്തി - പീഡന വാർത്ത
സ്ക്കൂളിൽ ശനിയാഴ്ച കായിക ദിന ആഘോഷത്തിന് ശേഷമാണ് പെൺകുട്ടിയെ കാണാതായത്
ജയ്‌പൂർ: രാജസ്ഥാനിലെ ടോങ്ക് ജില്ലയിൽ നിന്നും കാണാതായ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സ്കൂൾ ബെൽറ്റ് കൊണ്ട് കഴുത്തിൽ മുറുക്കിയാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയെതെന്ന് പൊലീസ് പറഞ്ഞു. ഖേതാടി ഗ്രാമത്തിലെ കുറ്റിക്കാട്ടിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. സ്ക്കൂളിൽ ശനിയാഴ്ച കായിക ദിന ആഘോഷത്തിന് ശേഷമാണ് പെൺകുട്ടിയെ കാണാതായത്. പെൺകുട്ടിയെ പീഡിപ്പിച്ചതിന് ശേഷം കൊലപ്പെടുത്തിയതാണെന്നും സ്പെഷ്യൽ ടീം രൂപീകരിച്ച് അന്വേഷണം തുടങ്ങിയെന്നും പൊലീസ് സൂപ്രണ്ട് ആദർശ് സിദ്ധു പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ എത്തിച്ചു.