ഹൈദരാബാദ്: ഹൈദരാബാദ് പൊലീസിന്‍റെ പട്രോളിംഗ് വാഹനം ഇടിച്ച് ആറ് വയസുകാരൻ മരിച്ചു. മംഗൽഹട്ട് പൊലീസ് സ്റ്റേഷന്‍റെ പട്രോളിംഗ് കാർ, ഡ്യൂട്ടിലുണ്ടായിരുന്ന സ്പെഷ്യൽ പോലീസ് ഓഫീസർ ഭഗവന്ത് റെഡ്ഡിയാണ് ഓടിച്ചിരുന്നതെന്ന് ഇൻസ്പെക്ടർ രണവീർ റെഡ്ഡി പറഞ്ഞു.
ഹൈദരാബാദില്‍ പൊലീസ് വാഹനമിടിച്ച് ആറ് വയസുകാരൻ മരിച്ചു - പൊലീസ് വാഹനമിടിച്ച് മരണം
സംഭവത്തിൽ ഐപിസി സെക്ഷൻ 304 എ (അശ്രദ്ധമൂലം മരണം സംഭവിക്കുക) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്
ഹൈദരാബാദ്
ആറുവയസുള്ള ഹർഷവർധൻ സീതാറാം ബാഗിലെ ഭക്ഷണശാലയ്ക്ക് മുന്നിൽ പ്ലേറ്റ് കഴുകുന്നതിനിടെയാണ് സംഭവം നടന്നതെന്ന് കുട്ടിയുടെ പിതാവ് ശ്രീനിവാസ് പറഞ്ഞു. സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 304 എ (അശ്രദ്ധമൂലം മരണം സംഭവിക്കുക) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.