റാഞ്ചി: സെപ്‌റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ നാല് തൊഴിലാളികൾ അടക്കം ആറ് പേർ വിഷവാതകം ശ്വസിച്ച് മരിച്ചു. ജാർഖണ്ഡിലെ ദിയോഘർ ജില്ലയിലെ ദേവീപൂർ പ്രദേശത്താണ് സംഭവം. ബ്രജേഷ് ചന്ദ്ര ബേൺവാൾ (50), മിഥിലേഷ് ചന്ദ്ര ബേൺവാൾ (40), ഗോവിന്ദ് മാഞ്ജി (50), ബാബ്ലു മാഞ്ജി (30), ലാലു മഞ്ജി (25), ലീലു മർമു (30) എന്നിവരാണ് മരിച്ചത്. പുതുതായി നിർമിച്ച സെപ്‌റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളികൾ അപകടത്തിൽ പെടുകയായിരുന്നു.
ജാർഖണ്ഡിൽ സെപ്റ്റിക് ടാങ്കിലെ വിഷവാതകം ശ്വസിച്ച് ആറ് പേർ മരിച്ചു - റാഞ്ചി
പുതുതായി നിർമിച്ച സെപ്‌റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളികളായ നാല് പേരും അയൽവാസികളായ രണ്ട് പേരും അപകടത്തിൽ പെടുകയായിരുന്നു.
ജാർഖണ്ഡിൽ സെപ്റ്റിക് ടാങ്കിലെ വിഷവാതകം ശ്വസിച്ച് ആറ് പേർ മരിച്ചു
ടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ട് പേരെ കാണാത്തതിനെ തുടർന്ന് മറ്റ് രണ്ട് തൊഴിലാളികൾ കൂടി ടാങ്കിൽ ഇറങ്ങുകയും ഇവരെയും കാണാത്തതിനെ തുടർന്ന വീടുടമ അയൽവാസികളെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് ടാങ്കിലിറങ്ങിയ രണ്ട് അയൽവാസികളും വിഷവാതകം ശ്വസിച്ച് മരണപ്പെട്ടു. നാട്ടുകാർ ടാങ്ക് പൊളിച്ചാണ് ആറ് പേരുടെയും മൃതദേഹം പുറത്തെടുത്തത്.