കേരളം

kerala

ETV Bharat / bharat

തമിഴ്‌നാട്ടില്‍ 5,956 കൊവിഡ് 19 കേസുകള്‍ കൂടി - covid 19 news

സംസ്ഥാനത്ത് ഇതേവരെ മരിച്ചവരുടെ എണ്ണം 7,322 ആയി ഉയര്‍ന്നു. 91 പേരാണ് തിങ്കളാഴ്‌ച രോഗം ബാധിച്ച് മരിച്ചത്

കൊവിഡ് 19 വാര്‍ത്ത  കൊവിഡ് വാര്‍ത്ത  covid 19 news  covid news
കൊവിഡ് 19

By

Published : Aug 31, 2020, 8:26 PM IST

ചെന്നൈ: തമിഴ്‌നാട്ടില്‍ 5,956 കൊവിഡ് 19 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തു. 91 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 4,28,041 ആയി ഉയര്‍ന്നു. 3,68,141 പേര്‍ ഇതിനകം രോഗമുക്തരായി ആശുപത്രി വിട്ടു. 52,728 പേരാണ് നിലവില്‍ രോഗബാധിതരായി ആശുപത്രിയില്‍ ഉള്ളത്. സംസ്ഥാനത്ത് ഇതേവരെ രോഗത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 7,322 ആയി. സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റിനായി സര്‍ക്കാര്‍ തലത്തില്‍ 63ഉം പ്രൈവറ്റ് തലത്തില്‍ 87ഉം കേന്ദ്രങ്ങളാണ് ഉള്ളത്.

ABOUT THE AUTHOR

...view details