രാജസ്ഥാനില്‍ 57 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
രാജസ്ഥാനില്‍ ഏറ്റവുമധികം കൊവിഡ് ബാധിച്ച പ്രദേശം ജയ്‌പൂരാണ്. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌ത 3636 കൊവിഡ് കേസുകളില്‍ 1,160 കേസുകളും ജയ്‌പൂരില്‍ നിന്നാണ്.
ജയ്‌പൂര്‍: രാജസ്ഥാനില്‍ പുതുതായി 57 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഉദയ്‌പൂരില്‍ നിന്ന് 20 പേര്‍, ജയ്‌പൂരില്‍ നിന്ന് 15 പേര്‍, അജ്‌മറില്‍ നിന്ന് 11 പേര്‍, പാലിയില്‍ നിന്ന് മൂന്ന് പേര്‍, രാജ്‌സമണ്ട്, ചാരു എന്നിവിടങ്ങളില്‍ നിന്ന് രണ്ട്, കോട്ട, ബര്‍മര്‍, ജോലാര്‍, ദൗസ എന്നിവിടങ്ങളില്‍ നിന്ന് ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,636 ആയി. ഇതില്‍ 1,160 കൊവിഡ് കേസുകളും ജയ്‌പൂരില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. സംസ്ഥാനത്ത് കൊവിഡ് ഏറ്റവുമധികം ബാധിച്ച പ്രദേശം ജയ്‌പൂരാണ്. 54 കൊവിഡ് മരണങ്ങളാണ് ജില്ലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് മരണങ്ങളുടെ എണ്ണം 103 ആയി. വെള്ളിയാഴ്‌ച കൊവിഡ് മരണങ്ങളൊന്നും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.