പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത കേസിൽ 56കാരൻ പിടിയിൽ - ബലാത്സംഗം
വീട്ടിൽ പെൺകുട്ടി ഒറ്റക്കായിരുന്ന സമയത്ത് അയൽക്കാരൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.
ഹിമാചൽ പ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത കേസിൽ 56കാരൻ പിടിയിൽ
ഷിംല: ഹിമാചൽ പ്രദേശിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്‌ത കേസിൽ 56കാരൻ പൊലീസ് പിടിയിലായി. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പൊലീസ് സൂപ്രണ്ട് ഗൗരവ് സിങ് പറഞ്ഞു. വീട്ടിൽ പെൺകുട്ടി ഒറ്റക്കായിരുന്ന സമയത്ത് അയൽക്കാരനായ 56കാരൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് അമ്മയുടെ പരാതി. ഐപിസിയിലെ പ്രധാന വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തതെന്ന് ഗൗരവ് സിങ് പറഞ്ഞു.