കേരളം

kerala

By

Published : Aug 2, 2020, 9:39 PM IST

ETV Bharat / bharat

കർണാടകയിൽ 5,532 പേർക്ക് കൊവിഡ്; 84 മരണം

ബെംഗളുരുവിൽ പുതുതായി 2,105 പേർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്‌തു. ഇതോടെ നഗരത്തിലെ ആകെ കൊവിഡ് രോഗികൾ 59,501 ആയി.

karnataka  bengaluru  covid updates  bengaluru covid updates  കർണാടക  ബെംഗളുരു  കൊവിഡ്  കൊറോണ വൈറസ്
കർണാടകയിൽ 5,532 പേർക്ക് കൊവിഡ് ; 84 കൊവിഡ് മരണം

ബെംഗളുരു:സംസ്ഥാനത്ത് പുതുതായി 5,532 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതർ 1.34 ലക്ഷമായി ഉയർന്നു. 84 കൊവിഡ് മരണമാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്‌തത്. 4,077 പേർ രോഗമുക്തി നേടിയതോടെ 57,725 പേരാണ് സംസ്ഥാനത്ത് കൊവിഡ് മുക്തരായതെന്നും നിലവിൽ 74,590 സജീവ കൊവിഡ് കേസുകളാണ് ഉള്ളതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

ബെംഗളുരുവിൽ പുതുതായി 2,105 പേർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്‌തു. ഇതോടെ നഗരത്തിലെ ആകെ കൊവിഡ് രോഗികൾ 59,501 ആയി. നഗരത്തിലെ ആകെ കൊവിഡ് മരണം 1,077 കടന്നു. 1.19 ലക്ഷം പ്രൈമറി കോൺ‌ടാക്റ്റുകളും 1.07 ലക്ഷം സെക്കന്‍ററി കോൺ‌ടാക്റ്റുകളും നിരീക്ഷണത്തിലുണ്ടെന്നും 14.19 ലക്ഷം കൊവിഡ് പരിശോധനകൾ നടത്തിയെന്നും അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details