ഭോപാലിൽ പശുവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 55 കാരൻ അറസ്റ്റിൽ - raping cow
ജൂലായ് നാലിനാണ് സംഭവം. സാബിർ അലി എന്നയാളാണ് അറസ്റ്റിലായത്.
ഭോപാൽ:ഭോപാലിലെ സുന്ദർ നഗർ ഡയറി ഫാമിൽ പശുവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ 55 കാരനെ അറസ്റ്റ് ചെയ്തു. ജൂലായ് നാലിനാണ് സംഭവം. സാബിർ അലി എന്നയാളാണ് അറസ്റ്റിലായത്. രാം യാദവിന്‍റെ ഉടമസ്ഥതയിലുള്ള ഡയറി ഫാമിൽ കയറിയ പ്രതിയെ രാം യാദവ് പിടിക്കൂടിയെങ്കിലും താൻ അറിയാതെ കയറിയതാണെന്നും ക്ഷമിക്കണമെന്നും അപേക്ഷിച്ചതിനെ തുടർന്ന് പ്രതിയെ വിട്ടയച്ചു. എന്നാൽ അടുത്ത ദിവസം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അലി പശുവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി ശ്രദ്ധയിൽ പെട്ടത്. രാം യാദവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 377 പ്രകാരമാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.