ഗൗതം ബുദ്ധ നഗർ:ഉത്തർ പ്രദേശിലെ ഗൗതം ബുദ്ധ നഗറിലെ കൊവിഡ് 19 ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 54 ആയി ഉയർന്നതായി ജില്ലാ ഭരണകൂടം. 54 നിയന്ത്രണ മേഖലകളിൽ 21 എണ്ണം ഗ്രീൻ സോണിലും ഒമ്പതെണ്ണം ഓറഞ്ച് സോണിലും 24 എണ്ണം റെഡ് സോണിലുമാണ്.
കഴിഞ്ഞ 28 ദിവസത്തിൽ പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത പ്രദേശങ്ങളാണ് ഗ്രീൻ സോണിൽ ഉൾപ്പെടുക. കഴിഞ്ഞ 14 ദിവസത്തിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത പ്രദേശത്തെ ഓറഞ്ച് സോണിൽ ഉൾപ്പെടുത്തും. കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ പുതിയ കേസുകൾ കണ്ടെത്തിയ പ്രദേശങ്ങാളാണ് റെഡ് സോണിൽ ഉൾപ്പെടുത്തുക.