കേരളം

kerala

ETV Bharat / bharat

52 തീർഥാടകർ രാമേശ്വരത്ത് കുടുങ്ങിക്കിടക്കുന്നു - ഉത്തർ പ്രദേശ്

ഉത്തർ പ്രദേശിൽ നിന്നുള്ള പത്ത് തീർഥാടകരും ബീഹാറിൽ നിന്നുള്ള 42 തീർഥാടകരുമാണ് രാമേശ്വരത്ത് കുടുങ്ങിക്കിടക്കുന്നത്.

52 pilgrims from Bihar  UP stuck in Rameswaram  Tamil Nadu due to lockdown  rameshwaram  pilgrims  corona  covid  lockdown  UP, Bihar pilgrims  കൊറോണ  കൊവിഡ്  ലോക്ക്ഡൗൺ  തീർഥാടകർ  ഉത്തർ പ്രദേശ്  തമിഴ്നാട്
52 തീർഥാടകർ രാമേശ്വരത്ത് കുടുങ്ങിക്കിടക്കുന്നു

By

Published : Mar 26, 2020, 12:37 PM IST

ചെന്നൈ: രാജ്യത്ത് ലോക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഉത്തർ പ്രദേശിലെയും ബീഹാറിലെയും തീർഥാടകർ രാമേശ്വരത്ത് കുടുങ്ങിക്കിടക്കുന്നു. രാമകഥയിൽ പങ്കെടുക്കാനെത്തിയ 52 തീർഥാടകരാണ് പൊതു ഗതാഗതം നിർത്തലാക്കിയതിനെ തുടർന്ന് കുടുങ്ങിക്കിടക്കുന്നത്. അതേ സമയം ഇവർക്കായി താമസ സൗകര്യവും ഭക്ഷണ സൗകര്യവും ഒരുക്കിയെന്നും പ്രാദേശിക ഭാഷ അറിയാത്തതാണ് ഇവരെ ബുദ്ധിമുട്ടിലാക്കുന്നതെന്നും ജില്ലാ ബിജെപി പ്രസിഡന്‍റ് കെ മുരളിധരൻ പറഞ്ഞു.

ഗുജറാത്ത് ഭവനിലാണ് ഇവരുടെ താമസസൗകര്യവും ഭക്ഷണവും ഒരുക്കിയിരിക്കുന്നത്. പൊതു ഗതാഗതം പുനസ്ഥാപിക്കുന്നത് വരെ ഗുജറാത്ത് ഭവനിൽ ഇവർക്ക് തുടരാമെന്നും എല്ലാ സൗകര്യങ്ങൾ ചെയ്‌തു നൽകാൻ തയ്യാറാണെന്നും ഗുജറാത്ത് ഭവൻ മാനേജർ സുരേഷ് മവാനി പറഞ്ഞു. ബീഹാറിൽ നിന്നുള്ള 42 തീർഥാടകരും ഉത്തർ പ്രദേശിൽ നിന്നുള്ള പത്തു പേരുമാണ് രാമകഥയിൽ പങ്കെടുക്കാനെത്തിയത്.

ABOUT THE AUTHOR

...view details