ന്യൂഡൽഹി: ചാന്ദ്‌നി മഹലിലെ 13 പള്ളികളിലെ 102 പേരില്‍ 52 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ പലരും കഴിഞ്ഞ മാസം നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. 30 കൊവിഡ് ഹോട്ട്സ്പോട്ടുകളാണ് തലസ്ഥാനത്തുള്ളത്. ചാന്ദ്നി മഹലിനെയും ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചു.
ചാന്ദ്‌നി മഹൽ പ്രദേശത്തെ 13 പള്ളികളിൽ വിദേശികൾ ഉൾപ്പെടെ 102 പേർ താമസിക്കുന്നതായി സർക്കാർ ഏജൻസികൾ കണ്ടെത്തി. ഇവരില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതായി കണ്ടെത്തിയത്. ഇവരെ ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്ക് അയച്ചു. മരിച്ചവരുമായി സമ്പര്‍ക്കം നടത്തിയ എല്ലാവരെയും ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചു. പ്രദേശത്തെ വീടുകളില്‍ നിന്ന് ആർക്കും പുറത്തുപോകാന്‍ അനുവാദമില്ലെന്നും അവശ്യവസ്തുക്കള്‍ വീട്ടില്‍ എത്തിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.