ഡല്‍ഹിയില്‍ 508 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - Case against over 150 villagers in Uttar Pradesh
ശനിയാഴ്‌ച 261 പേര്‍ രോഗമുക്തരായി
ഡല്‍ഹിയില്‍ 508 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി:കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്‌തത് 508 കൊവിസ് പോസിറ്റീവ് കേസുകള്‍. ശനിയാഴ്‌ച കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്രര്‍ ജൈന്‍ വ്യക്തമാക്കി. രാജ്യതലസ്ഥാനത്ത് ഇതുവരെ 13,418 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 261 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. ശനിയാഴ്‌ച 273 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 6,540 ആയി.