കേരളം

kerala

ETV Bharat / bharat

മിസോറാമിൽ അഞ്ചുപേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - 5 persons test positive

ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 22 ആയി. സംസ്ഥാനത്ത് 340 പേരിൽ പരിശോധന നടത്തിയതായി അധികൃതർ അറിയിച്ചു

കൊവിഡ് സ്ഥിരീകരിച്ചു പരിശോധന നടത്തി ഐസ്വാൾ മിസോറാമിൽ അഞ്ചുപേർക്കുകൂടി കൊവിഡ് 5 persons test positive Mizoram
മിസോറാമിൽ അഞ്ചുപേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Jun 5, 2020, 1:17 PM IST

ഐസ്‌വാള്‍: മിസോറാമിൽ അഞ്ചുപേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 22 ആയി. ഇതിൽ നാല് രോഗികൾ ഡൽഹിയിൽ നിന്ന് എത്തിയവരാണ്. മറ്റൊരാൾ ഗുജറാത്തിൽ നിന്ന് മടങ്ങിയെത്തിയതാണ്. ഇതിൽ രണ്ടുപേർ സ്ത്രീകളാണ്.

സംസ്ഥാനത്ത് 340 പേരിൽ പരിശോധന നടത്തിയതായി അധികൃതർ അറിയിച്ചു. 335 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. പരിശോധനക്ക് മുമ്പ് നാല് രോഗികളെ സോറംമെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നതായി അധികൃതർ പറഞ്ഞു. ആംസ്റ്റർഡാമിൽ നിന്ന് പോസിറ്റീവ് സ്ഥിരീകരിച്ചയാൾ രോഗ മുക്തി നേടി. അതേസമയം സംസ്ഥാനത്തേക്ക് തിരികെ എത്തുന്നവരെ പരിശോധക്ക് വിധേയമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details