ലക്നൗ: ഉത്തർപ്രദേശിലെ ഗൗതംബുദ്ധനഗറിൽ അഞ്ചു പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. നോയിഡയിൽ മൂന്നും ദാദ്രിയിൽ രണ്ട് പേർക്കുമാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ ഉത്തർപ്രദേശിലെ ഗൗതം ബുദ്ധനഗറിൽ സ്ഥിരീകരിച്ച ആകെ കേസുകളുടെ എണ്ണം 22 ആയി. പുതിയതായി റിപ്പേർട്ട് ചെയ്ത രണ്ടു കേസുകളും ദാദ്രിയിലെ അച്ചേജയിലാണ്. നോയിഡയിൽ സെക്ടർ 37, 44, 128 എന്നിവിടങ്ങളിലാണ് മറ്റ് മൂന്ന് കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് ജില്ലാ മജിസ്ട്രേറ്റ് ബി.എൻ സിങ്ങ് പറഞ്ഞു.
ഉത്തർപ്രദേശിലെ ഗൗതംബുദ്ധനഗറിൽ അഞ്ചു പേർക്ക് കൂടി കൊവിഡ് 19
നോയിഡയിൽ മൂന്നും ദാദ്രിയിൽ രണ്ട് പേർക്കുമാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ ഉത്തർപ്രദേശിലെ ഗൗതം ബുദ്ധനഗറിൽ സ്ഥിരീകരിച്ച ആകെ കേസുകളുടെ എണ്ണം 22 ആയി
ഉത്തർപ്രദേശിലെ ഗൗതംബുദ്ധനഗറിൽ അഞ്ചു പേർക്ക് കൂടി കൊവിഡ് 19
48 മണിക്കൂറിലേക്ക് രണ്ട് പ്രദേശങ്ങളും താത്കാലികമായി അടച്ചിടാനും ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു.