മണിപ്പൂരിൽ ഭൂചലനം - National Center for Seismology
ഗുവാഹത്തിയിൽ ഉൾപ്പെടെ അസമിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രകമ്പനം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകൾ.
മണിപ്പൂരിൽ ഭൂചലനം
ഇംഫാൽ:വടക്ക് കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ ഭൂചലനം. ഭൂചലനം റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തി. മൊയ്‌റാങ്ങിന് പടിഞ്ഞാറ് 15 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. ഗുവാഹത്തി ഉൾപ്പെടെ അസമിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രകമ്പനം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകൾ.