പട്‌ന: ബിഹാറിൽ അഞ്ച് ബിഎംപി (ബിഹാര്‍ മിലിട്ടറി പൊലീസ്) ജവാന്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 579 ആയി ഉയർന്നു. പട്‌നയിലെ ഖജ്‌പുര മേഖലയിൽ നിന്നാണ് അഞ്ച് കേസുകളും റിപ്പോർട്ട് ചെയ്‌തത്. ഇവർക്ക് രോഗം എങ്ങനെ ബാധിച്ചുവെന്ന് വ്യക്തമല്ല.
ബിഹാറിൽ അഞ്ച് ബിഎംപി ജവാന്‍മാര്‍ക്ക് കൊവിഡ് - Munger covid
പട്‌നയിലെ ഖജ്‌പുര മേഖലയിൽ നിന്നാണ് അഞ്ച് കേസുകളും റിപ്പോർട്ട് ചെയ്‌തത്. ബിഹാറിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 579 ആയി
ബിഹാറിലെ 38 ജില്ലകളിൽ 36 ജില്ലകളിലും കൊവിഡ് സ്ഥിരീകരിച്ചു. 307 പേർ ചികിത്സയിലാണ്. 267 പേർ രോഗമുക്തി നേടിയപ്പോൾ അഞ്ച് പേർ മരിച്ചു. റോത്താസ്, മുംഗർ, വൈശാലി, ഈസ്റ്റ് ചമ്പാരൻ, സിതാമാർഹി ജില്ലകളിൽ നിന്നാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തത്. മരിച്ചവരെല്ലാം പുരുഷന്മാരാണ്. ഒരാളൊഴികെ ബാക്കി നാല് പേരും 60 വയസിന് താഴെയുള്ളവരാണ്. മുംഗർ ജില്ലയിൽ നിന്നും 102 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ബുക്‌സാറിൽ നിന്നും 56, റോത്താസിൽ നിന്നും 54, പട്‌നയിൽ നിന്നും 46 എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകൾ. പട്‌ന, ബഗൽപൂർ, മുസാഫർപൂർ, ദർബാംഗ എന്നിവിടങ്ങളിലായി ഇതുവരെ 32,767 സാമ്പിളുകൾ പരിശോധിച്ചു.