കേരളം

kerala

ETV Bharat / bharat

നാലാം ഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു - ലോക്സഭ തെരഞ്ഞെടുപ്പ്

29ന് ഒമ്പത് സംസ്ഥാനങ്ങളിലായി 71 സീറ്റുകളിലേക്കാണ് നാലാം ഘട്ട തെരഞ്ഞെപ്പ് നടക്കുന്നത്.

നാലാം ഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു

By

Published : Apr 27, 2019, 7:09 PM IST

Updated : Apr 27, 2019, 9:25 PM IST

മുംബൈ:നാലാം ഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് വൈകുനേരം അവസാനിച്ചു. 29ന് ഒമ്പത് സംസ്ഥാനങ്ങളിലായി 71 സീറ്റുകളിലേക്കാണ് നാലാം ഘട്ട തെരഞ്ഞെപ്പ് നടക്കുന്നത്.

മഹാരാഷ്ട്രയിലെ 17 മണ്ഡലങ്ങളിലും, രാജസ്ഥാനിലും ഉത്തർപ്രദേശിലും 13 വീതവും, ബംഗാളിൽ എട്ട്, ബീഹാറിലും മധ്യപ്രദേശിലും അഞ്ച്, ഒഡിഷയിൽ ആറ്, ജാർഖണ്ഡിലെ മൂന്ന് മണ്ഡലങ്ങളിലുമാണ് നാലാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്.

നിരവധി കേന്ദ്ര മന്ത്രിമാരും സിപിഐ നേതാവ് കനയ്യ കുമാറും സിനിമാ താരങ്ങളായ ഡിംപിള്‍ യാദവ്, ഊര്‍മിള മണ്ഡോദ്കര്‍ തുടങ്ങിയവരും ഇക്കുറി ജനവിധി തേടുന്ന പ്രമുഖരില്‍ ഉള്‍പ്പെടുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥിന്‍റെ മകൻ നകുൽ നാഥ്, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്‍റ മകൻ വൈഭവ് നാലാം ഘട്ടത്തിൽ ജനവിധി തേടുന്നവരാണ്.

നാലാം ഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു
Last Updated : Apr 27, 2019, 9:25 PM IST

ABOUT THE AUTHOR

...view details