ലഡാക്കിലേക്ക് മാറ്റിയ 485 പേർക്ക് കൊവിഡില്ല
ഇറാനിൽ നിന്നെത്തിയവരെ കരസേന ക്യാമ്പിലെ നിരീക്ഷണത്തിന് ശേഷം ഇന്ത്യൻ വ്യോമസേനയുടെ സഹായത്താൽ കശ്‌മീർ, ലഡാക്ക് എന്നിവിടങ്ങളിലേക്ക് മാറ്റുകയായിരുന്നു. പരിശോധനാഫലം നെഗറ്റീവാണെന്ന് ഇന്ത്യൻ വ്യോമസേന അറിയിച്ചു.
ന്യൂഡൽഹി: ഹിന്‍ദാന്‍, ജയ്‌സല്‍മര്‍, ജോധ്പുര്‍ എന്നിവിടങ്ങളിൽ നിന്ന് ജമ്മു കശ്‌മീരിലേക്കും ലഡാക്കിലേക്കും മാറ്റി പാര്‍പ്പിച്ച 485 പേർക്ക് കൊവിഡില്ലെന്ന് കണ്ടെത്തി. ഇറാനിൽ നിന്ന് ഒരു മാസം മുമ്പ് ഇവരെ ഇന്ത്യയിലെത്തിച്ചിരുന്നു. കരസേനയുടെ ക്യാമ്പിൽ നിരീക്ഷണത്തിലാക്കിയ ശേഷം ഇന്ത്യൻ വ്യോമസേനയുടെ സഹായത്താൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 485 പേരെ സ്വദേശമായ കശ്‌മീരിലേക്കും ലഡാക്കിലേക്കും മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ഇതുവരെ രാജ്യത്ത് 20,471 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 652 പേർ മരിച്ചു.