കേരളം

kerala

ETV Bharat / bharat

ജമ്മുകശ്‌മീരില്‍ ജൂൺ മാസത്തിൽ കൊല്ലപ്പെട്ടത് 48 തീവ്രവാദികൾ - ജമ്മുകശ്മീരിൽ ജൂൺ മാസത്തിൽ കൊല്ലപ്പെട്ടത് 48 തീവ്രവാദികൾ

നിരവധി ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് സുരക്ഷാ സേന നേതൃത്വം നൽകിയിട്ടുണ്ട്. ഈ വർഷം ഇതുവരെ 128 ഭീകരർ കൊല്ലപ്പെട്ടുവെന്ന് ജമ്മു കശ്‌മീര്‍ ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി

Dilbagh Singh  DGP  Jammu and Kashmir  terrorists killed  LeT  JeM  Hizbul Mujahideen  ജമ്മുകശ്മീരിൽ ജൂൺ മാസത്തിൽ കൊല്ലപ്പെട്ടത് 48 തീവ്രവാദികൾ  48 തീവ്രവാദികൾ
ഡയറക്ടർ ജനറൽ

By

Published : Jun 30, 2020, 7:16 PM IST

ശ്രീനഗർ: ജൂൺ മാസത്തിലെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി 48 തീവ്രവാദികളെ വധിച്ചതായി ജമ്മു കശ്മീർ ഡയറക്ടർ ജനറൽ ദിൽബാഗ് സിംഗ്. അതിർത്തി ജില്ലയായ ജമ്മുവിലെ പൂഞ്ചിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സിംഗ്. നിരവധി ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് സുരക്ഷാ സേന നേതൃത്വം നൽകിയിട്ടുണ്ട്. അതിൽ നിരവധി തീവ്രവാദികളെയും അവരുടെ കമാൻഡർമാരെയും കീഴ്‌പ്പെടുത്തി. ഈ വർഷം ഇതുവരെ 128 ഭീകരർ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച കശ്മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ട് തീവ്രവാദികൾ കഴിഞ്ഞയാഴ്ച അഞ്ച് വയസുള്ള കുട്ടിയെയും സിആർ‌പി‌എഫ് ജവാനെയും കൊലപ്പെടുത്തിയ കേസിൽ പങ്കാളികളായിരുന്നു. പാകിസ്ഥാനിൽ തീവ്രവാദ വിക്ഷേപണ പാഡുകൾ സജീവമാണെന്നും തീവ്രവാദികൾ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദ സംഘടനകളിൽ ചേരുന്ന ആൺകുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടായതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details