ഉത്തർപ്രദേശിലെ സഹാരൻപൂർ, ഖുശിനഗർ എന്നിവിടങ്ങളിൽ വ്യാജമദ്യം കഴിച്ചുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 58 കഴിഞ്ഞു. നിരവധി പേർ ഇപ്പോഴും ഗുരുതരാവസ്ഥയിലാണെന്നും മരണസംഖ്യ ഉയരാനിടയുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.
വ്യാജമദ്യ ദുരന്തം: ഉത്തർപ്രദേശിൽ മരണസഖ്യ 58 കഴിഞ്ഞു
നിരവധി പേർ ഗുരുതരാവസ്ഥയിൽ. മരണസംഖ്യ ഉയരാനിടയെന്ന് ആശുപത്രി അധികൃതർ.
liquor
ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള ബാലുപുർ ഗ്രാമത്തിൽ മരണാനന്തര ചടങ്ങിനിടെ കഴിച്ച മദ്യമാണു ദുരന്തത്തിനു കാരണമായതെന്ന് പൊലീസ് പറഞ്ഞു. ഇവിടെ നിന്നും സഹരാൻപുരിലേക്ക് കടത്തിയ മദ്യം കഴിച്ചതാണ് കൂടുതൽ പേർ മരിക്കാനിടയാക്കിയതെന്നും പൊലീസ് പറയുന്നു. മദ്യദുരന്തവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിൽ 13 എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തു. നിലവിൽ ചികിത്സയിൽ കഴിയുന്നവർക്ക് 50000 രൂപ ധനസഹായം നൽകുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു.