കേരളം

kerala

ETV Bharat / bharat

മഹാരാഷ്‌ട്രയില്‍ നാല് നില കെട്ടിടം തകർന്നു; ആളപായം ഇല്ല - മഹാരാഷ്ട്രയില്‍ നാല് നില കെട്ടിടം തകർന്നു

മഹാരാഷ്‌ട്രയില്‍ സോപ്പാറയിലെ അച്ചോൾ പ്രദേശത്ത് ചൊവ്വാഴ്ച രാത്രിയാണ് 4 നില കെട്ടിടം തകർന്ന് വീണത്. തകര്‍ന്ന് വീണ സമയത്ത് കെട്ടിടത്തില്‍ അഞ്ച് കുടുംബങ്ങളിലായി 25 പേരാണ് ഉണ്ടായിരുന്നത്

4-storey building collapses in Palghar  Maharashtra  no injuries  building collapse  മഹാരാഷ്ട്രയില്‍ നാല് നില കെട്ടിടം തകർന്നു  ആളപായം ഇല്ല
മഹാരാഷ്ട്രയില്‍ നാല് നില കെട്ടിടം തകർന്നു; ആളപായം ഇല്ല

By

Published : Sep 2, 2020, 10:13 AM IST

പല്‍ഘര്‍: മഹാരാഷ്‌ട്രയില്‍ സോപ്പാറയിലെ അച്ചോൾ പ്രദേശത്ത് ചൊവ്വാഴ്ച രാത്രി 4 നില കെട്ടിടം തകർന്ന് വീണു. തകര്‍ന്ന് വീണ സമയത്ത് കെട്ടിടത്തില്‍ അഞ്ച് കുടുംബങ്ങളിലായി 25 പേരാണ് ഉണ്ടായിരുന്നത്. ഇവരെയെല്ലാം ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം തകര്‍ച്ചയുടെ കാരണങ്ങള്‍ ഇതുവരെ വ്യക്തമല്ല. നിര്‍മ്മാണ സാമഗ്രികള്‍ മതിലുകളില്‍ വീഴുന്നത് കണ്ട നിമിഷം തന്നെ ഇറങ്ങി ഓടിയതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതായി തകര്‍ന്ന കെട്ടിടത്തിന് സമീപം താമസിച്ചിരുന്ന രാജേഷ് തിവാരി പറഞ്ഞു.

ABOUT THE AUTHOR

...view details