മഥുര: ഹത്രാസിലേക്ക് പോകുമ്പോൾ അറസ്റ്റിലായ നാല് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകരെ ഉത്തർപ്രദേശിലെ മഥുര ജില്ലയിലെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചൊദ്യം ചെയ്തു. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അനുവാദം നല്‍കിയതോടെ അഞ്ച് മണിക്കൂറോളം പ്രതികളെ ചോദ്യം ചെയ്തു. ഹൈവേ പോലീസ് സ്റ്റേഷനിലെ താൽക്കാലിക ജയിലിലായിരുന്നു ഇഡിയുടെ ചോദ്യം ചെയ്യല്‍. അറസ്റ്റിലായവരില്‍ ഒരാള്‍ കേരളത്തിലെ മലപ്പുറത്ത് നിന്നുള്ള സിദ്ദിഖാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. മുസഫർനഗറിൽ നിന്നുള്ള അതിക്-ഉർ റഹ്മാൻ, ബഹ്‌റൈച്ചിൽ നിന്നുള്ള മസൂദ് അഹമ്മദ്, ഉത്തർപ്രദേശിലെ റാംപൂരിൽ നിന്നുള്ള ആലം എന്നിവരാണ് മറ്റുള്ളവര്‍. ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന മുതിർന്ന പത്രപ്രവർത്തകനാണ് സിദ്ദിഖ് കാപ്പൻ.
ഹത്രാസിലേക്ക് പോകവേ അറസ്റ്റിലായവരെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു - സിദ്ദിഖ് കാപ്പൻ
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായും (പിഎഫ്‌ഐ) അതിന്‍റെ അനുബന്ധ സംഘടനയായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുമായും (സിഎഫ്‌ഐ) ഇവര്‍ക്ക് ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലിൽ നിന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. ചോദ്യം ചെയ്യൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന നാല് പേരെ ദില്ലിയിൽ നിന്ന് ഹാത്രാസിലേക്ക് പോകുമ്പോൾ മഥുരയിൽ വെച്ച് ഓഗസ്റ്റ് നാലിന് അറസ്റ്റ് ചെയ്യുകയായിരുന്നു. മഥുരയിലെ മഠം ടോൾ പ്ലാസയിൽ വെച്ചാണ് നാലുപേരെയും കസ്റ്റഡിയിലെടുത്തത്. സംശയാസ്പദമായ സാഹചര്യത്തില്‍ ചിലർ ഡല്‍ഹിയിൽ നിന്ന് ഹാത്രാസിലേക്ക് പോവുകയാണെന്ന സൂചന ലഭിച്ചതിനെത്തുടർന്ന് പോലീസ് വാഹനങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതികള്‍ പിടിയിലായത്. നാലുപേരും ഒരു കാറില്‍ യാത്ര ചെയ്യുകയായിരുന്നു. മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പ്, ക്രമസമാധാനത്തെ ബാധിച്ചേക്കാവുന്ന തരത്തിലുള്ള ചില സാഹിത്യകൃതികള്‍ എന്നിവ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായും (പിഎഫ്‌ഐ) അതിന്‍റെ അനുബന്ധ സംഘടനയായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുമായും (സിഎഫ്‌ഐ) ഇവര്‍ക്ക് ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലിൽ നിന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. ചോദ്യം ചെയ്യൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു.