കേരളം

kerala

ETV Bharat / bharat

യുപിയിലെ ബദൗനിൽ കാറപകടം; നാല് പേർ കൊല്ലപ്പെട്ടു

ഹലേശ്വർ സിംഗ്(55), ഭാര്യ നിർമലാ ദേവി(50), മകൻ ഷേർ സിംഗ് ഏലിയാസ്, ബന്ധുവായ അശോക് കുമാർ (40) എന്നിവരാണ് മരിച്ചത്

By

Published : Feb 2, 2020, 4:46 PM IST

accident in UP's Badaun  Badaun accident  യുപിയിലെ ബദൗനിൽ കാറപകടം
കാറപകടം

ലക്‌നൗ:ഉത്തർപ്രദേശിലെ ബദൗനിൽ കാർ അപകടത്തിൽ പെട്ട് 14 വയസുകാരനും മാതാപിതാക്കളും അടക്കം നാല് പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബദൗനിൽ ദത്തഗഞ്ച് പ്രദേശത്ത് സ്ഥിതിചെയ്യുന്ന തീർഥാടന കേന്ദ്രത്തിൽ നിന്നും മടങ്ങവെയാണ് അപകടം നടന്നത്. ഹലേശ്വർ സിംഗ് (55), ഭാര്യ നിർമലാ ദേവി (50), മകൻ ഷേർ സിംഗ് ഏലിയാസ്, ബന്ധുവായ അശോക് കുമാർ (40) എന്നിവരാണ് മരിച്ചത്. ഭത്തൗലിയിലുള്ള പെട്രോൾ പമ്പിന് സമീപമാണ് അജ്ഞാത വാഹനം ഹലേശ്വർ സിംഗിന്‍റെ കാറിലിടിച്ചതെന്ന് എസ്‌പി അശോക് കുമാർ ത്രിപദി അറിയിച്ചു. പ്രദേശവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടപകൾക്കായി അയച്ചിരിക്കുകയാണെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details