അമരാവതി: ആന്ധ്രാപ്രദേശിൽ 10,004 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,34,771 ആയി ഉയർന്നു. 3,30,526 പേർ രോഗമുക്തി നേടിയപ്പോൾ 1,00,276 പേർ ചികിത്സയിൽ തുടരുന്നു. 85 മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 3,969 ആയി. 8,500 ലധികം പേർ ദിവസവും രോഗമുക്തി നേടുന്നുണ്ടെങ്കിലും സജീവ കേസുകളുടെ എണ്ണം കൂടുകയാണ്.
ആന്ധ്രാപ്രദേശിൽ 4.34 ലക്ഷം കൊവിഡ് ബാധിതർ - Andhrapradesh
സംസ്ഥാനത്ത് ഇതുവരെ 3,30,526 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 3,969.
കിഴക്കേ ഗോദാവരി, പടിഞ്ഞാറേ ഗോദാവരി, എസ്‌പിഎസ് നെല്ലൂർ, ശ്രീകാകുളം എന്നിവിടങ്ങളിൽ നിന്ന് 1,000 വീതം കൊവിഡ് കേസുകൾ പുതിയതായി റിപ്പോർട്ട് ചെയ്‌തു. അനന്തപുരമു, ചിറ്റൂർ എന്നിവിടങ്ങളിൽ 900ലധികം വീതവും കുര്‍നൂള്‍, വിശാഖപട്ടണം എന്നിവിടങ്ങളിൽ 600ലധികം വീതവും കേസുകൾ റിപ്പോർട്ട് ചെയ്‌തു. എസ്‌പിഎസ് നെല്ലൂരിൽ 12, ചിറ്റൂർ, പ്രകാശം എന്നിവിടങ്ങളിൽ ഒമ്പത് മരണം വീതം റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ പകുതിയിലധികം ജില്ലകളിലും ദിനംപ്രതി 800ലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സജീവ കേസുകളുടെ എണ്ണത്തിൽ മഹാരാഷ്‌ട്രക്ക് പിന്നിലാണ് ആന്ധ്രാപ്രദേശ്.