പശ്ചിമബംഗാളിൽ നേരിയ ഭൂചലനം - India Meteorological Department
രണ്ട് സെക്കന്‍റ് ദൈർഘ്യത്തിൽ, 4.1 തീവ്രതയിലാണ് ഭൂചലനം അനുഭവപ്പെട്ടത്
പശ്ചിമബംഗാളിൽ ഭൂചലനം
കൊല്‍ക്കത്ത: പശ്ചിമബംഗാളിൽ നേരിയ ഭൂചലനം. ഇന്ന് രാവിലെ 11. 24ന് ബൻകുര ജില്ലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. 4.1 തീവ്രതയിലായിരുന്നു ഭൂചലനമുണ്ടായതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 15 കിലോമീറ്റർ താഴ്‌ചയിൽ ഉണ്ടായ ഭൂമികുലുക്കം രണ്ട് സെക്കന്‍റോളം നീണ്ടുനിന്നു.