കേരളം

kerala

ETV Bharat / bharat

ഹൗറയിൽ റിപ്പോർട്ട് ചെയ്തത് 38 കൊവിഡ് കേസുകൾ

ചേരിയിൽ നിന്ന് ഇതുവരെ 130 ഓളം പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. 38 പേർ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതോടെ അധികൃതർ ചേരിയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

COVID-19  West Bengal news  West Bengal's slum  WB corona news  ഹൗറയിൽ റിപ്പോർട്ട് ചെയ്തത് 38 കൊവിഡ് കേസുകൾ  കൊവിഡ് കേസുകൾ  ഹൗറ
കൊവിഡ്

By

Published : May 15, 2020, 8:27 AM IST

കൊൽകത്ത:ഹൗറ ജില്ലയിൽ ഇതുവരെ 38 കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ജില്ലാ ഉദ്യോഗസ്ഥർ. ജില്ലയിലെ ഏറ്റവും വലിയ ചേരിയിൽ മൂവായിരത്തിലധികം ആളുകൾ താമസിക്കുന്നുണ്ട്. ഇവിടെ നിന്നുള്ള 150 ഓളം പേർ ഹൗറ മുനിസിപ്പൽ കോർപ്പറേഷനിൽ ജോലി ചെയ്യുന്നുണ്ട്. ഇത് ആശങ്കാജനകമാണെന്നും അധികൃതർ പറഞ്ഞു. മെയ് മൂന്നിനാണ് പ്രദേശത്ത് നിന്ന് ആദ്യ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്.

ചേരിയിൽ നിന്ന് ഇതുവരെ 130 ഓളം പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. 38 പേർ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതോടെ അധികൃതർ ചേരിയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു . സമീപത്ത് കൂടുതൽ പരിശോധനകൾ നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ABOUT THE AUTHOR

...view details