മുംബൈ:കഴിഞ്ഞ 24 മണിക്കൂറിൽ മഹാരാഷ്ട്ര പൊലീസിലെ 371 ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും എട്ട് പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഇതോടെ മഹാരാഷ്ട്ര പൊലീസിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 19,756 ആയി.
മഹാരാഷ്ട്ര പൊലീസിലെ 371 ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് കണക്കുകൾ
മഹാരാഷ്ട്ര പൊലീസിൽ ആകെ 19,756 പേർക്കാണ് നിലവിൽ കൊവിഡ് സ്ഥിരീകരിച്ചത്.
മഹാരാഷ്ട്ര പൊലീസിലെ 371 ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്തെ 15,830 പൊലീസുകാർ കൊവിഡ് മുക്തരായി. നിലവിൽ 3,724 പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അതേസമയം, തിങ്കളാഴ്ച മഹാരാഷ്ട്രയിൽ പുതിയ 17,066 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 10,77,374 ആയി.