ന്യൂഡൽഹി:ആസാമില്‍ ദേശീയ പൗരത്വ രജിസ്റ്ററില്‍ (എന്‍ആര്‍ടിസി)ഉള്‍പ്പെടാത്ത 37 ലക്ഷത്തോളം ( 86 ശതമാനം) ആളുകള്‍ കടുത്ത മാനസികപീഡനം നേരിടുന്നതായി കണ്ടെത്തല്‍. ദേശീയ മനുഷ്യാവകാശ സംഘടനയാണ് ഇതേക്കുറിച്ച് പഠനം നടത്തിയത്.
ജൂലൈ 16 മുതൽ 20 വരെ ബക്‌സ, ഗോൽപാര, കാംരൂപ് എന്നീ ജില്ലകളിൽ എൻസിടിഎ പഠനം നടത്തി. എൻസിടിഎ വെള്ളിയാഴ്‌ച ചേർന്ന ഒത്തുകൂടലിൽ "ആസ്സാമിൻ്റെ എൻആർസി: അപമാനങ്ങളുടെയും പീഡനങ്ങളുടെയും 40 ലക്ഷം കഥകൾ" എന്ന റിപ്പോർട്ട് സുപ്രീംകോടതിയുടെ അനുമതിയോടെ പ്രസിദ്ധീകരിച്ചു. ഇത്തരം സന്ദർഭങ്ങളിൽ നിയമത്തേക്കാൾ മുൻതൂക്കം മാനുഷികപരിഗണനയ്ക്കാണെന്ന് രാഷ്‌ട്രീയ നയതന്ത്ര വിധഗ്‌ദൻ സുബിമൽ ഭട്ടാചാർജി അഭിപ്രായപ്പെട്ടു.