ഹൈദരാബാദ്: ആഗോളതലത്തിൽ 35,66,230 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2,48,285 ഓളം പേർ മരിച്ചപ്പോൾ 11,54,031 ലധികം പേർ രോഗമുക്തി നേടി. രോഗം ബാധിക്കുന്നവരിൽ ഭൂരിഭാഗം പേർക്കും രോഗലക്ഷണങ്ങളില്ല. പ്രായമായവരിലും, മറ്റ് ഗുരുതര രോഗങ്ങളുള്ളവർക്കും കൊവിഡ് പെട്ടെന്ന് ബാധിക്കുന്നു.
മഹാമാരിയായി കൊവിഡ്; ലോകത്താകെ മരണം രണ്ടര ലക്ഷത്തിലേക്ക്
ലോകത്താകമാനം 11,54,031 ലധികം പേർ കൊവിഡിൽ നിന്ന് രോഗമുക്തി നേടി. ന്യൂസിലൻഡിൽ നിന്ന് പുതിയ കൊവിഡ് കേസുകളൊന്നും ഞായറാഴ്‌ച റിപ്പോർട്ട് ചെയ്‌തിട്ടില്ല.
ആഗോളതലത്തിൽ 35,66,230 പേർക്ക് കൊവിഡ് ബാധ; മരണസംഖ്യ 2,48,285 കടന്നു
ന്യൂസിലൻഡിൽ നിന്ന് പുതിയ കൊവിഡ് കേസുകളൊന്നും ഞായറാഴ്‌ച റിപ്പോർട്ട് ചെയ്‌തിട്ടില്ല. ചൈനയിൽ നിന്നും മൂന്ന് പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. 481 പേർ ചൈനയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലും, ആയിരത്തോളം പേർ നിരീക്ഷണത്തിലുമാണ്. ചൈനയിൽ 82,880 പേർക്ക് രോഗം ബാധിക്കുകയും, 4,633 പേർ മരിക്കുകയും ചെയ്‌തു.