ജയ്പൂര്‍: രാജസ്ഥാനില്‍ 30 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 413 ആയതായി രാജസ്ഥാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജൂന്‍ജുനു, ജലവാര്‍, ടോങ്ക് എന്നിവിടങ്ങളില്‍ ഏഴ് കേസുകള്‍ വീതം റിപ്പോര്‍ട്ട് ചെയ്തു.
രാജസ്ഥാനില്‍ 30 പേര്‍ക്ക് കൂടി കൊവിഡ്-19 - കൊവിഡ് ജാഗ്രത
ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 413 ആയതായി സംസ്ഥാന ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജസ്ഥാനില്‍ 30 പേര്‍ക്ക് കൂടി കൊവിഡ്-19
ജോധ്‌പൂരിലും ബാര്‍മര്‍ ജില്ലയിലും ഓരോ കേസും റിപ്പോര്‍ട്ട് ചെയ്തു. ജയ്‌സാല്‍മര്‍ ജില്ലയില്‍ രണ്ടു കേസുകളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ടുപേര്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. അതേസമയം ഇന്ത്യയില്‍ 5734 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 5095 കേസുകൾ ഇപ്പോഴും ആക്ടീവ് ആയി തുടരുകയാണ്. 472 പേര്‍ ആശുപത്രി വിട്ടു.