ഹൈദരാബാദ്: മേഡക് ജില്ലയിലെ പോച്ചൻപള്ളിയിൽ കുഴൽ കിണറിൽ വീണ മൂന്ന് വയസുകാരൻ മരിച്ചു. കുഴൽ കിണർ നിർമാണത്തിനായി എടുത്ത കുഴിയിലേക്കാണ് കുട്ടി വീണത്. കൃഷി ആവശ്യങ്ങൾക്കായാണ് കുഴൽ കിണർ നിർമിച്ചിരുന്നത്.
തെലങ്കാനയിൽ കുഴൽ കിണറിൽ വീണ മൂന്ന് വയസുകാരൻ മരിച്ചു - 3 Year Old child fell and dead in Bore Well in medak district in Telangana (UPDATED)
കുഴൽ കിണറിൽ വീണ കുട്ടിയെ പുറത്തെടുക്കാൻ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ഓക്സിജന്‍റെ അഭാവം മൂലം കുട്ടി മരിക്കുകയായിരുന്നു.
തെലങ്കാന
കുട്ടിയുടെ മാതാപിതാക്കൾ കുഴൽ കിണർ നിർമാണത്തിലേർപ്പെട്ടിരിക്കുകയായിരുന്നു. കുഴിയിൽ വീണ കുട്ടിയെ പുറത്തെടുക്കാൻ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ഓക്സിജന്‍റെ അഭാവം മൂലം കുട്ടി മരിക്കുകയായിരുന്നു. കുഴൽ കിണർ നിർമാണത്തിൽ വേണ്ട സുരക്ഷാ നിർദേശങ്ങൾ പാലിക്കാതിരുന്നതാണ് അപകടകാരണമെന്ന് അധികൃതർ പറഞ്ഞു.
Last Updated : May 28, 2020, 9:28 AM IST