ശ്രീനഗർ: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്ന് പാക് തീവ്രവാദികൾ കൊല്ലപ്പെട്ടു. സുരക്ഷാ സേനക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് 2020 മെയ് 28 മുതൽ നൗഷാറ സെക്ടറിൽ സൈന്യം തിരച്ചിൽ നടത്തിവരികയായിരുന്നു. .നാല് ദിവസത്തോളം നീണ്ടു നിന്ന തിരച്ചിലിനൊടുവിലാണ് തീവ്രവാദികളെ വധിച്ചത്. രണ്ട് എകെ 47 റൈഫിൾസ്, എം 16 എ ടു റൈഫിൾ, ഒരു പിസ്റ്റൾ, ഒരു യുബിജിഎൽ, വെടിമരുന്ന്, ഗ്രനേഡുകൾ എന്നിവയുൾപ്പെടെ നിരവധി ആയുധങ്ങളും ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തു.
നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറ്റം; മൂന്ന് പാക് തീവ്രവാദികളെ വധിച്ചു
സുരക്ഷാ സേനക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് 2020 മെയ് 28 മുതൽ നൗഷാറ സെക്ടറിൽ സൈന്യം തിരച്ചിൽ നടത്തിയിരുന്നു. നാല് ദിവസത്തോളം നീണ്ടു നിന്ന തിരച്ചിലിനൊടുവിലാണ് തീവ്രവാദികളെ വധിച്ചത്.
മ്മു കശ്മീരിലെ നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച പാകിസ്ഥാനിലെ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു
പാകിസ്ഥാനിൽ നിന്നുള്ള രണ്ട് അജ്ഞാത തീവ്രവാദികൾ ഗുരസ് സെക്ടറിന് എതിർവശത്തുള്ള സർദാരിയിൽ നുഴഞ്ഞുകയറ്റത്തിന് പദ്ധതിയിട്ടിരുന്നു. ജയ്ഷെ മുഹമ്മദ് സംഘടനയിൽപെട്ട തീവ്രവാദികൾ മച്ചൽ സെക്ടറിന് എതിർവശത്തുള്ള കെൽ, ടെജിയാൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നുഴഞ്ഞുകയറ്റം ആസൂത്രണം ചെയ്യുകയാണെന്നും ഏജൻസികൾ ചൂണ്ടിക്കാട്ടി.