പി.ഡി.പിക്ക് തിരിച്ചടി; മൂന്ന് മുതിര്‍ന്ന നേതാക്കള്‍ രാജിവച്ചു - pdp leaders expelled
റാഫിയാബാദ് മുന്‍ എംഎല്‍എ യവാര്‍ മിര്‍, മുന്‍ഡസിര്‍ മൊഹിയുദ്ദീന്‍, ഷൗക്കത്ത് ഗയൂര്‍ എന്നിവരാണ് രാജി വച്ചത്.
ശ്രീനഗര്‍:പീപ്പിള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്. പാര്‍ട്ടിയിലെ മൂന്ന് മുതിര്‍ന്ന നേതാക്കളാണ് കഴിഞ്ഞ ദിവസം രാജിവച്ചത്. പാര്‍ട്ടി അജണ്ടകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നാരോപിച്ച് പാര്‍ട്ടി നേതൃത്വം എട്ട് നേതാക്കളെ പുറത്താക്കിയതിന് പിന്നാലെയാണ് മുതിര്‍ന്ന നേതാക്കളുടെ രാജി.റാഫിയാബാദ് മുന്‍ എംഎല്‍എ യവാര്‍ മിര്‍, മുന്‍ഡസിര്‍ മൊഹിയുദ്ദീന്‍, പാര്‍ട്ടിയുടെ യുവജനവിഭാഗത്തിന്‍റെ മുന്‍ പ്രസിഡന്‍റ് ഷൗക്കത്ത് ഗയൂര്‍ എന്നിവരാണ് പിഡിപിയില്‍ നിന്ന് രാജി വച്ചത്.കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുഹമ്മദ് ദിലവാര്‍ മിറിന്‍റെ മകനാണ് യവാര്‍ മിര്‍. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരെല്ലാം ചേര്‍ന്ന് പാര്‍ട്ടിയിലെ വിമതരെയും ഒപ്പംകൂട്ടി കോണ്‍ഗ്രസിന്‍റെ സഹായത്തോടെ പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.