പിഡിപിയില്‍ മുതിര്‍ന്ന നേതാക്കളുടെ കൂട്ടരാജി - 3 senior PDP leaders resign
രാജിവച്ച നേതാക്കളുടെ സഹായത്തോടെ മുൻ പിഡിപി നേതാവ് ബുഖാരി ഒരു പുതിയ രാഷ്ട്രീയ പാർട്ടി ആരംഭിക്കുകയാണെന്നാണ് സൂചന
ശ്രീനഗർ: മൂന്ന് മുതിർന്ന പിഡിപി നേതാക്കൾ രാജി പ്രഖ്യാപിച്ചു. മുൻ റാഫിയാബാദ് എംഎൽഎ യവർ മിർ, മുന്താസിർ മൊഹിയുദ്ദീൻ, പാർട്ടിയുടെ യുവജന വിഭാഗം മുൻ പ്രസിഡന്‍റ് ഷോകത്ത് ഗയൂർ എന്നിവരാണ് രാജിവച്ചത്. വ്യാഴാഴ്ച പിഡിപി പുറത്താക്കിയ എട്ട് നേതാക്കളിൽ ഒരാളായ മുഹമ്മദ് ദിലാവർ മിറിന്‍റെ മകനാണ് രാജിവെച്ച യവർ മിർ. പിഡിപി, കോൺഗ്രസ്, മറ്റ് പാർട്ടികൾ എന്നിവിടങ്ങളിലെ അസംതൃപ്തരായ നേതാക്കളുടെ സഹായത്തോടെ മുൻ പിഡിപി നേതാവ് ബുഖാരി ഒരു പുതിയ രാഷ്ട്രീയ പാർട്ടി ആരംഭിക്കുകയാണെന്ന അഭ്യൂഹങ്ങൾ നിലനിൽക്കേയാണ് മുതിര്‍ന്ന നേതാക്കളുടെ രാജി. കേന്ദ്ര സർക്കാരുമായി ചേർന്ന് ജനഹിതത്തിന് വിരുദ്ധമായി പ്രവർത്തിച്ചെന്ന് ചൂണ്ടിക്കാട്ടി പിഡിപി എട്ട് നേതാക്കളെ പുറത്താക്കിയിരുന്നു.