ഛത്തീസ്‌ഗഢ്:സുക്‌മയില്‍ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് നക്‌സലുകള്‍ കൊല്ലപ്പെട്ടു. ബുര്‍കാപാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന മിന്‍പക്ക് സമീപം ജില്ലാ റിസര്‍വ് ഗാര്‍ഡും സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലില്‍ രണ്ട് നക്‌സലുകള്‍ കൊല്ലപ്പെട്ടു. അവരുടെ കൈയില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.
ഛത്തീസ്‌ഗഢില്‍ ഏറ്റുമുട്ടല്‍; മൂന്ന് നക്‌സലുകള്‍ കൊല്ലപ്പെട്ടു
ജില്ലാ റിസര്‍വ് ഗാര്‍ഡും സ്പേഷ്യല്‍ ടാസ്‌ക് ഫോഴ്‌സും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലില്‍ രണ്ട് നക്‌സലുകള്‍ കൊല്ലപ്പെട്ടു.
ഛത്തീസ്‌ഗഢില്‍ ഏറ്റുമുട്ടല്‍
സമാനമായി ജില്ലയിലെ മുലെര്‍ പ്രദേശത്തും ഏറ്റുമുട്ടലില്‍ ഒരു നക്‌സല്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. പൊലീസ് പട്രോളിങിന് ഇറങ്ങിയ സമയത്താണ് ആക്രമണം ഉണ്ടായത്. ഇയാളുടെ കൈയില്‍ നിന്നും വയര്‍ലെസ് സെറ്റും ലഭിച്ചിരുന്നതായി ജില്ലാ പൊലീസ് സൂപ്രണ്ട് ശലബ് സിന്‍ഹ പറഞ്ഞു.