ഉത്തരാഖണ്ഡിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് - ഉത്തരാഖണ്ഡ്
ഉത്തരാഖണ്ഡിലെ ആകെ രോഗികളുടെ എണ്ണം 40 ആയി ഉയർന്നു. ഡെറാഡൂൺ, നൈനിറ്റാൾ എന്നിവിടങ്ങളിൽ നിന്നാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തത്.
ഉത്തരാഖണ്ഡിൽ മൂന്ന് പേർക്ക് കൂടി കൊവിഡ്
ഡെറാഡൂൺ:ഉത്തരാഖണ്ഡിൽ മൂന്ന് കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 40 ആയി ഉയർന്നു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ രണ്ട് പേർ ഡെറാഡൂൺ സ്വദേശികളും, ഒരാൾ നൈനിറ്റാൾ സ്വദേശിയുമാണ്. ഒമ്പത് പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ഡെറാഡൂണിൽ 20 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ എട്ട് പേർക്ക് രോഗം ഭേദമായി. ചികിത്സയിലുള്ള പന്ത്രണ്ട് പേരിൽ പത്ത് പേർക്ക് നിസാമുദീൻ സമ്മേളനവുമായി ബന്ധമുണ്ട്.