ജമ്മു: ജമ്മുവിലെ ഷോപിയാൻ ജില്ലയില്‍ സുരക്ഷാ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. വെള്ളിയാഴ്ച ഇന്ത്യന്‍ സൈന്യത്തിന്‍റെ നോര്‍ത്തെന്‍ കമാന്‍റര്‍ ട്വിറ്റര്‍ വഴിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. കൊല്ലപ്പെട്ട ഭീകരരുടടെ പക്കല്‍ നിന്ന് ആയുധവും സ്ഫോടക വസ്തുക്കളും കണ്ടെടുത്തതായി ട്വീറ്റില്‍ പറയുന്നു.
ജമ്മുവില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു - kill
കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല.
ജമ്മുവില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു
എന്നാല്‍ ഇത് വരെയും കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. രണ്ട് ദിവസം മുമ്പ് ഷോപിയാൻ ജില്ലയിലെ ദങ്കെര്‍പൂരക്ക് സമീപം നടന്ന ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചിരുന്നു. ഇവരുടെ പക്കല്‍ നിന്നും വന്‍തോതില്‍ ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിരുന്നു.