19കാരിയെ പീഡിപ്പിച്ച മൂന്ന് പേര്‍ അറസ്‌റ്റില്‍ - rape case news
ഇരുപത് വയസ് പ്രായമുള്ള പ്രതികള്‍ പെണ്‍കുട്ടിയുടെ അയല്‍വാസികളാണ്.
ഹൈദരാബാദ്: പിറന്നാള്‍ ആഘോഷത്തിനിടെ ലഹരിമരുന്ന് കലര്‍ത്തിയ കേക്ക് നല്‍കി മയക്കിയ ശേഷം 19കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. ഇരുപത് വയസ് പ്രായമുള്ള പ്രതികള്‍ പെണ്‍കുട്ടിയുടെ അയല്‍വാസികളാണ്. ഒക്‌ടോബര്‍ അഞ്ചിനാണ് കേസിനാസ്‌പദമായ സംഭവം. പ്രതികളില്‍ ഒരാളുടെ പിറന്നാള്‍ ആഘോഷം എന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ പ്രതികള്‍ ലോഡ്‌ജിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്നാണ് പീഡനം നടന്നത്. സംഭവം പുറത്തറിഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് പെണ്‍കുട്ടിയെ ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. പെണ്‍കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.