കേരളം

kerala

ETV Bharat / bharat

ആന്ധ്രാ പ്രദേശില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു - ആന്ധ്രാ പ്രദേശില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു

പിലേരിയില്‍ നിന്നും റയചോതിയിലേക്ക് പോകുന്നതിനിടെ സിമന്‍റുമായി വന്ന ലോറി ബൈക്കിലിടിക്കുകയായിരുന്നു. അപകടത്തില്‍ അച്ഛനും അമ്മയും മകനുമാണ് മരിച്ചത്

road accident in Andhra  Accidents in India  Lorry accident in Andhra  motorcycle-truck accident  ആന്ധ്രാ പ്രദേശില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു  ആന്ധ്രാ പ്രദേശ്‌
ആന്ധ്രാ പ്രദേശില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു

By

Published : Sep 6, 2020, 11:52 AM IST

അമരാവതി: ലോറിയും ബൈക്കും കൂട്ടിയിടിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. കെ.വി പള്ളി മണ്ടലിന് സമീപം ഗ്യാരമ്പള്ളിയില്‍ വച്ചാണ് അപകടമുണ്ടായത്. ചിന്ന ഗൊത്തിഗല്ലു സ്വദേശികളായ ശങ്കരയ്യ, റഡ്ഡെമ്മ, അഖില്‍ എന്നിവരാണ് മരിച്ചത്. പിലേരിയില്‍ നിന്നും റയചോതിയിലേക്ക് പോകുന്നതിനിടെ സിമന്‍റുമായി വന്ന ലോറി ബൈക്കിലിടിക്കുകയായിരുന്നു. താഴെ വീണ മൂവരുടേയും ശരീരത്തിലൂടെ ലോറി കയറിയിറങ്ങി.

മൂന്ന് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചുവെന്ന് ഇന്‍സ്‌പെക്ടര്‍ ജി. ശിവ പ്രസാദ്‌ റെഡ്ഡി പറഞ്ഞു. മൃതദേഹങ്ങള്‍ പിലേരി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details