വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു - ഖാസിയാബാദ്
പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതിയുമായി ഖാസിയാബാദിൽ നിന്ന് തിരികെ വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
ലക്നൗ: ഉത്തർപ്രദേശിൽ ഹാപൂരിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതിയുമായി ഖാസിയാബാദിൽ നിന്ന് തിരികെ വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ദേശിയപാത ഒമ്പതിൽ വെച്ചാണ് അപകടം ഉണ്ടായത്. ഡ്രൈവറും ഒരു പൊലീസ് കോൺസ്റ്റബിളും കേസിലെ പ്രതിയും അപകടത്തിൽ കൊല്ലപ്പെട്ടു. വനിതാ കോൺസ്റ്റബിൾ, ഇൻസ്പെക്‌ടർ, കേസിലെ പെൺകുട്ടി എന്നിവർക്ക് സാരമായി പരിക്കേറ്റു.