കേരളം

kerala

ETV Bharat / bharat

പൂര്‍വ എക്സ് പ്രസ് പാളം തെറ്റി: 13 പേര്‍ക്ക് പരിക്ക് - കാണ്‍പൂര്‍

എട്ട് ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു. 11 ട്രെയിനുകള്‍ റദ്ദാക്കിയതായും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

പൂര്‍വ എക്സ്പ്രസ് പാളം തെറ്റി: 13 പേര്‍ക്ക് പരിക്ക്

By

Published : Apr 20, 2019, 11:30 AM IST

കാണ്‍പൂര്‍: ഹൗറ-ന്യൂഡല്‍ഹി പൂ​ര്‍​വ എക്സ് പ്രസ് പാ​ളം​തെ​റ്റിയുണ്ടായ അപകടത്തില്‍ 13 പേര്‍ക്ക് പരിക്ക്. 12 കോ​ച്ചു​ക​ളാ​ണ് പാ​ളം​ തെ​റ്റി​യ​ത്. പരിക്കേറ്റവരെ 15 ആംബുലൻസുകളിലായി ആശുപത്രിയില്‍ എത്തിച്ചു. അപകടത്തെ തുടര്‍ന്ന് എട്ട് ട്രെയിനുകള്‍ വഴി തരിച്ച് വിട്ടു. 11 ട്രെയിനുകള്‍ റദ്ദാക്കിയതായും റെയില്‍വേ അധികൃതര്‍ അറിയിച്ചു. വൈകിട്ട് നാല് മണിയോടെ മാത്രമേ ഗതാഗതം പുനസ്ഥാപിക്കാന്‍ സാധിക്കൂവെന്ന് ഉത്തര റെയില്‍വേയുടെ പിആര്‍ഒ അറിയിച്ചു.

അപകടത്തില്‍പ്പെട്ട ട്രെയിനിലെ യാത്രക്കാരെ ബസുകളില്‍ കാണ്‍പൂരില്‍ എത്തിച്ചിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ 45 അംഗ സംഘം സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രയാഗ് രാജില്‍ ​നി​ന്നും ഡ​ല്‍​ഹി​യി​ലേ​ക്കുള്ള യാത്രക്കിടെ പു​ല​ര്‍​ച്ചെ ഒ​രു മണിക്കായിരുന്നു ട്രെയിന്‍ അപകടത്തില്‍പ്പെട്ടത്.

ABOUT THE AUTHOR

...view details