ചണ്ഡീഗഢ്: സോണിപത്തിൽ പിടികിട്ടാപ്പുള്ളി ഉൾപ്പടെ മൂന്നുപേരെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്‌തു. സോഹിത്ത് ഏലീയാസ് റാഞ്ചോ സഹായികളായ രാഹുൽ ഏലീയാസ് കാല, രാഹുൽ ഏലീയാസ് ബിജേന്തർ എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്.
സോണിപത്തിൽ പിടികിട്ടാപ്പുള്ളി ഉൾപ്പടെ മൂന്ന് പേർ പിടിയിൽ - ചണ്ഡീഗഢ്
പ്രതികളെ പിടിക്കാൻ സഹായിക്കുന്നവർക്ക് റോഹ്‌തക് പൊലീസ് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു

സോണിപത്തിൽ പിടികിട്ടാപ്പുള്ളി ഉൾപ്പടെ 3 പേർ പിടിയിൽ
അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന് നേരെ പ്രതികൾ വെടിയുതിർത്തു. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ പൊലീസ് പ്രതികളെ കീഴക്കുകയായിരുന്നു. പ്രതികളെ പിടിക്കാൻ സഹായിക്കുന്നവർക്ക് റോഹ്‌തക് പൊലീസ് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അനധികൃതമായി സൂക്ഷിച്ചിരുന്ന നാല് തോക്കുകൾ, 13 വെടിയുണ്ടകൾ, ഒരു ബൈക്ക് എന്നിവയും ഇവരിൽ നിന്ന് കണ്ടെടുത്തു.