ഷിംല:15 മണിക്കൂറിനുള്ളിൽ ഹിമാചൽ പ്രദേശില്‍ രണ്ടാമത്തെ ഭൂകമ്പം. ലാഹൗൾ, സ്പിതി ജില്ലകളിലാണ് വെള്ളിയാഴ്ച ഭൂകമ്പമുണ്ടായത്. 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 10.46ന് ഉണ്ടായതായി ഷിംല കാലാവസ്ഥാ കേന്ദ്ര ഡയറക്ടർ മൻമോഹൻ സിംഗ് അറിയിച്ചു. ലാഹൗളിന്‍റെയും സ്പിതിയുടെയും വടക്കുകിഴക്കായി അഞ്ച് കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു.
ഹിമാചൽ പ്രദേശില്‍ രണ്ടാമതും ഭൂകമ്പം
ലാഹൗൾ, സ്പിതി ജില്ലകളില്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമാണ് ഭൂകമ്പമുണ്ടായത്
ഹിമാചൽ പ്രദേശില്‍ രണ്ടാമതും ഭൂകമ്പം
കഴിഞ്ഞ വ്യാഴാഴ്ച രാത്രി 7.38 നാണ് 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ലാഹൗൾ, സ്പിതിയിലുണ്ടായത്. അടിക്കടിയുള്ള ഭൂകമ്പം പ്രദേശവാസികളെ നടുക്കിയിരിക്കുകയാണ്. ഭൂകമ്പത്തില്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹിമാചൽ പ്രദേശിന്‍റെ മിക്ക ഭാഗങ്ങളും ഉയർന്ന ഭൂകമ്പ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. നേരിയ ഭൂചലനങ്ങൾ ഈ പ്രദേശത്തെ സ്ഥിരം സംഭവമാണ്.