ജയ്‌പൂര്‍: രാജസ്ഥാനിൽ മൂന്ന് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്‌തു. ജയ്‌പൂരില്‍ രണ്ടും ജോധ്‌പൂരില്‍ നിന്ന് ഒരാളുമാണ് മരിച്ചത്. ജയ്‌പൂരില്‍ എസ്എംഎസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 55കാരനും ജെ.കെ ലോൺ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 15 വയസുകാരനുമാണ് മരിച്ചത്. ജോധ്പൂരിൽ എംജി ആശുപത്രിയിൽ 67കാരൻ മരിച്ചെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
രാജസ്ഥാനിൽ മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു - കൊവിഡ് മരണം
സംസ്ഥാനത്ത് ആകെ 2,678 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
രാജസ്ഥാനിൽ മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു
പുതിയ 12 കൊവിഡ് കേസുകൾ കൂടി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തു. ഇതില്‍ അഞ്ച് പേര്‍ ജയ്‌പൂരിൽ നിന്നാണ്. ജോധ്പൂരിൽ നിന്നും ധോൽപൂരിൽ നിന്നും രണ്ടെണ്ണം വീതവും അജ്‌മീര്‍, ചിറ്റോർഗഡ്, കോട്ട എന്നിവിടങ്ങളിൽ നിന്ന് ഓരോ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്‌തത്. സംസ്ഥാനത്ത് ആകെ 2,678 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 65 പേർ മരിക്കുകയും ചെയ്‌തു.