മുംബൈ: പൂനെയിൽ കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന മൂന്ന് പേർ ആശുപത്രി വിട്ടു. പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടർന്നാണ് ഇവരെ ഡിസ്‌ചാർജ് ചെയ്തത്. നേരത്തെ അഞ്ച് പേരെ ഡിസ്‌ചാർജ് ചെയ്തിരുന്നു. ഇതോടെ ഡിസ്ചാർജ് ചെയ്ത ആകെ ആളുകളുടെ എണ്ണം എട്ടായി. പൂനെയിൽ 32 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തിരുന്നത്.
കൊവിഡ് 19; പൂനെയിൽ മൂന്ന് പേർ ആശുപത്രി വിട്ടു - Pune
നേരത്തെ അഞ്ച് പേരെ ഡിസ്‌ചാർജ് ചെയ്തിരുന്നു. ഇതോടെ ഡിസ്ചാർജ് ചെയ്ത ആകെ ആളുകളുടെ എണ്ണം എട്ടായി. പൂനെയിൽ 32 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തിരുന്നത്.
കൊവിഡ് 19;പൂനെയിൽ മൂന്ന് പേരെ നെഗറ്റീവ് പരിശോധനയ്ക്ക് ശേഷം ഡിസ്‌ചാർജ് ചെയ്തു
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുപ്രകാരം രാജ്യത്ത് കൊവിഡ്19 കേസുകളുടെ എണ്ണം വർദ്ധിക്കുകയാണ്. മാർച്ച് 27 ന് 633 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ 18 മരണം റിപ്പോർട്ട് ചെയ്തു. 44 പേരുടെ ആരോഗ്യനില തൃപ്തികരമാണ്.