കേരളം

kerala

ETV Bharat / bharat

സുഹൃത്തിൻ്റെ കാമുകിയെ ശല്യം ചെയ്‌ത 20കാരനെ ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ - ആക്രമിച്ച ു

രാഹുലിനെ കുത്തിയ ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ഒന്നാം പ്രതി അലക്‌സ് തോമസിനെ പിടികൂടാനുള്ള ശ്രമം തുടരുന്നതായി പൊലീസ് പറഞ്ഞു. അലക്‌സിൻ്റെ കാമുകിയെ ശല്യം ചെയ്‌തുവെന്നാരോപിച്ചായിരുന്നു ആക്രമണം.

3 arrested  Delhi  attacking  man  സുഹൃത്തിൻ്റെ കാമുകി  20കാരൻ  ആക്രമിച്ച ു  മൂന്ന് പേർ അറസ്റ്റിൽ
സുഹൃത്തിൻ്റെ കാമുകിയെ ശല്യം ചെയ്‌ത 20കാരനെ ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

By

Published : Oct 13, 2020, 5:18 PM IST

ഡൽഹി: സുഹൃത്തിൻ്റെ കാമുകിയെ ശല്യം ചെയ്‌ത 20കാരനെ ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തൈമൂർ നഗർ സ്വദേശി രാഹുലിനെയാണ് സുഹൃത്തുക്കൾ അപായപ്പെടുത്താൻ ശ്രമിച്ചത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. അങ്കുഷ് (19), ഷാഹിദ് (20), നിഖിൽ (19) എന്നിവരാണ് പിടിയിലായത്. രാഹുലിനെ കുത്തിയ ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ഒന്നാം പ്രതി അലക്‌സ് തോമസിനെ പിടികൂടാനുള്ള ശ്രമം തുടരുന്നതായി പൊലീസ് പറഞ്ഞു. അലക്‌സിൻ്റെ കാമുകിയെ ശല്യം ചെയ്‌തുവെന്നാരോപിച്ചായിരുന്നു ആക്രമണം. ഒക്‌ടോബർ ഒൻപതിന് ഡൽഹിയിലെ കിലോകാരി റോഡിൽ വച്ചായിരുന്നു സംഭവം. ആക്രമണത്തിൽ രാഹുലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

ABOUT THE AUTHOR

...view details