കഴിഞ്ഞ വർഷം കൽക്കരി ഖനിയിൽ കുടുങ്ങിയ 13 കൽക്കരി തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ മാസം 26നും ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
ഖനിയിൽ കുടുങ്ങിയ ഒരാളുടെ കൂടി മൃതദേഹം കണ്ടെടുത്തു - navy
കഴിഞ്ഞ വർഷം ഡിസംബർ പതിമൂന്നിനായിരുന്നു മേഘാലയയിൽ പതിമൂന്ന് പേർ കൽക്കരി ഖനിയിൽ കുടുങ്ങിയത്. ദേശീയ ദുരന്ത നിവാരണസേനയും പൊലീസും മറ്റു വിദഗ്ദ സംഘങ്ങളും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പുറത്തെടുക്കുന്നു
ജനുവരി 28 ന് ഖനി തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനങ്ങൾ തുടരാൻ മേഘാലയ സർക്കാരിനും, കേന്ദ്രത്തിനും സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. ആദ്യത്തെ ഖനി തൊഴിലാളിയുടെ മൃതദേഹം നാവികസേനയുടെ നീന്തൽക്കാർ മുങ്ങിയെടുത്തതിന് രണ്ടു ദിവസം കഴിഞ്ഞായിരുന്നു, സുപ്രീം കോടതിയുടെ ഉത്തരവ്.
കൽക്കരി ഖനിയുടെ അടുത്തായുള്ള ലൈത്തീൻ നദി, ലുംത്തരി ഗ്രാമത്തിൽ അനധികൃതമായി നടത്തുകയായിരുന്ന ഖനിയിലേക്ക് കരകവിഞ്ഞോഴുകിയതിനെ തുടർന്നാണ് ഖനിയിൽ തൊഴിലാളികൾ അകപ്പെട്ടത്.
Last Updated : Feb 28, 2019, 12:51 PM IST