ശ്രീനഗര്‍:അഞ്ചുമാസത്തെ നിരോധനത്തിന് ശേഷം കശ്‌മീരില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചു. പോസ്റ്റ്‌പെയ്‌ഡ്, പ്രീപെയ്‌ഡ് 2ജി സേവനങ്ങള്‍ ഇന്ന് മുതല്‍ ലഭ്യമാകുമെന്ന് ജമ്മുകശ്‌മീര്‍ ആഭ്യന്തരവകുപ്പ് അറിയിച്ചു. എന്നാല്‍ ബാങ്കിങ്, വിദ്യാഭ്യാസം, വാർത്ത തുടങ്ങിയവയുമായി ബന്ധപ്പെട്ട 301 വെബ്‌സൈറ്റുകള്‍ മാത്രമാകും ഉപയോക്താക്കള്‍ക്ക് ലഭ്യമാകുക. അതേസമയം സാമൂഹികമാധ്യമങ്ങൾക്കുള്ള വിലക്കും പ്രശ്‌നബാധിത പ്രദേശങ്ങളിലെ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള പൂർണ വിലക്കും തുടരും.
കശ്‌മീരില്‍ ഇന്‍റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചു
ജമ്മുകശ്‌മീര്‍ ഭരണകൂടം അംഗീകരിച്ച 301 വെബ്സൈറ്റുകള്‍ മാത്രമാകും ഇനി ഉപയോക്താക്കള്‍ക്ക് ലഭ്യമാകുക.
കശ്‌മീരില്‍ ഇന്‍റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചു
ജമ്മുകശ്‌മീരിലെ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ വിലക്കിയതിനെതിരെ ജനുവരി 10ന് സുപ്രീം കോടതി രൂക്ഷവിമർശനം നടത്തിയതിന് പിന്നാലെയാണ് നടപടി. ഇന്‍റർനെറ്റ് സേവനങ്ങൾ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണെന്നും അനിശ്ചിതകാല വിലക്ക് ടെലിക്കോം നിയമനങ്ങളുടെ ലംഘനമാണെന്നുമായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം.