കർണാടകയിൽ 29 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് പോസിറ്റീവ്
സംസ്ഥാനത്തെ ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 474 ആയി
കർണാടകയിൽ 29 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ബെംഗളുരു: കർണാടകയിൽ 29 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 474 ആയി. സംസ്ഥാനത്ത് 304 സജീവ കേസുകളാണുള്ളത്. ഇവരെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതുവരെ രോഗം ഭേദമായി 152 പേരെ ഡിസ്ചാർജ് ചെയ്തു. 18 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. അഞ്ച് പേർ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.